headerlogo
education

എരമംഗലം എ.യു.പി. സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം നടത്തി

സ്വർണ മെഡൽ ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ മേഘ്ന കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു

 എരമംഗലം എ.യു.പി. സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം നടത്തി
avatar image

NDR News

27 Jul 2024 08:42 PM

ബാലുശ്ശേരി: പാരീസിൽ നടക്കുന്ന ഒളിമ്പിക്സിന്റെ ആവേശം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി എരമംഗലം എ.യു.പി. സ്കൂൾ ഒളിമ്പിക്സ് ദീപശിഖ റാലി നടത്തി. ദേശീയ അമ്പെയ്ത്ത് മത്സരത്തിലെ സ്വർണ മെഡൽ ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ മേഘ്ന കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.

      ഹെഡ്മാസ്റ്റർ അരുൺലാൽ എം.ജെ. സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മുനീർ അദ്ധ്യക്ഷനായി. കുന്നക്കൊടി ടൗണിൽ വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിൽ മേഘ്ന കൃഷ്ണ സ്കൂൾ ലീഡർ അമീറിന് ദീപശിഖ കൈമാറി. എരമംഗലം എയുപി സ്കൂളിലെ കൊച്ചു കായികതാരങ്ങളിലൂടെ കൈമാറി ദീപശിഖ വിദ്യാലയത്തിൽ എത്തിച്ചേർന്നു.

NDR News
27 Jul 2024 08:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents