headerlogo
education

പാരീസ് ഒളിമ്പിക്സിനെ വരവേൽക്കാൻ ഉള്ളിയേരി എ.യു.പി. സ്കൂൾ

ഉള്ളിയേരി ടൗണിൽ ദീപശിഖാ റാലി സംഘടിപ്പിച്ചു

 പാരീസ് ഒളിമ്പിക്സിനെ വരവേൽക്കാൻ ഉള്ളിയേരി എ.യു.പി. സ്കൂൾ
avatar image

NDR News

26 Jul 2024 09:36 PM

ഉള്ളിയേരി: ഉള്ളിയേരി എ.യു.പി. സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് റൺ ദീപശിഖാ റാലി സംഘടിപ്പിച്ചു. നാനാ വ്യത്യാസങ്ങൾക്കു മതീതമായി ലോകമെല്ലാം ഒറ്റ കുടക്കീഴിൽ അണിനിരക്കുന്ന ഈ കായിക മാമാങ്കത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒളിമ്പിക് ദീപശിഖാ റാലി സംഘടിപ്പിച്ചത്. 

      മുൻ ഇന്ത്യൻ വോളിബോൾ താരം ഗീതാവളപ്പിൽ ഒളിമ്പിക്സ് ദീപശിഖ സ്കൂൾ ലീഡർ വേദിക എസ്.വിക്ക്‌ കൈമാറി. സ്കൂളിലെ 60 ഓളം കായികതാരങ്ങൾ സ്പോർട്സ് വസ്ത്രങ്ങളണിഞ്ഞു അങ്ങാടിയിലൂടെ റാലി നടത്തി. 

      ഉള്ളിയേരി ബസ് സ്റ്റാൻഡിനു സമീപം നടന്ന പരിപാടിയിൽ ഹെഡ് മിസ്ട്രസ് പി.ടി. മാലിനി, കെ.വി. ബ്രജേഷ് കുമാർ, സി. മണി, സി.കെ. സുജ, സി. സബീന, പ്രഭാകരൻ ഉള്ളിയേരി എന്നിവർ നേതൃത്വം നൽകി.

NDR News
26 Jul 2024 09:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents