headerlogo
education

അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി

എച്ച്.എം. ഇൻ ചാർജ് അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി
avatar image

NDR News

23 Jul 2024 11:19 PM

അരിക്കുളം: കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. എച്ച്.എം. ഇൻ ചാർജ് അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയ്നർ നാരായണൻ അനിമേഷൻ, പ്രോഗ്രാമിംഗ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളെ കുറിച്ചുള്ള ക്ലാസ് എടുത്തു.

      വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നൽകി. ഡെപ്യൂട്ടി എച്ച്.എം. സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ്, കൈറ്റ് മിസ്ട്രസ് മുബീന പർവ്വിൻ, ഹാരിസ് ഒ.കെ., ആവണി മിത്ര തുടങ്ങിയവർ സംസാരിച്ചു.

NDR News
23 Jul 2024 11:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents