headerlogo
education

മേപ്പയൂരിൽ അദ്ധ്യാപകർക്കായി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു

ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ അദ്ധ്യാപകർക്കായി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു
avatar image

NDR News

17 Jul 2024 03:14 PM

മേപ്പയൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി മേലടി ഉപജില്ല, വിദ്യാഭ്യാസ പരിശീലന കേന്ദ്രം കോഴിക്കോട് സംയുക്ത ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കു വേണ്ടി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ശില്പശാല ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു.കെ. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്തു. 

      ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് അദ്ധ്യക്ഷനായി. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജു കാവിൽ, രഞ്ജിഷ് ആവള, കെ.എം. മുഹമ്മദ്, സജീവൻ കുഞ്ഞോത്ത്, ആർ.എം. ശശി, കെ.എം. പ്രഭ, ദിനേശൻ പാഞ്ചേരി എന്നിവർ സംസാരിച്ചു. എ. മുഹമ്മദ്, മനീഷ് യാത്ര, ചന്തു മേപ്പയൂർ എന്നിവർ ക്ലാസ് നയിച്ചു.

NDR News
17 Jul 2024 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents