headerlogo
education

വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു

 വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
avatar image

NDR News

16 Jul 2024 10:07 AM

മേപ്പയൂർ: വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തന പരിപാടികൾ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അദ്ധ്യക്ഷനായി. 

     മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹസീസ് പി. മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം. മുഹമ്മദ് സ്വാഗതവും കോഡിനേറ്റർ ശ്രീജ സി.കെ. നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് വിനോദ് വടക്കയിൽ എന്നിവർ സംസാരിച്ചു.

     ദിനേശ് പാഞ്ചേരി പ്രവർത്തന പദ്ധതി വിശദീകരിച്ചു. തുടർന്ന് രണ്ട് സെഷനുകളിലായി ഡോ. ഇസ്മയിൽ മരുതേരി, ഡോ. സിമിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

NDR News
16 Jul 2024 10:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents