headerlogo
education

ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ പാട്ടരങ്ങിലൂടെ ബിസ്മാർട്ട് ക്ലബ്ബ്‌ ഉദ്ഘാടനം

ബിജു കാവിൽ ഉദ്ഘാടനം നിർവഹിച്ചു

 ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ പാട്ടരങ്ങിലൂടെ ബിസ്മാർട്ട് ക്ലബ്ബ്‌ ഉദ്ഘാടനം
avatar image

NDR News

15 Jul 2024 03:42 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ബിസ്മാർട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം ബിജു കാവിൽ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് അഷ്റഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മൂസക്കോയ മുഖ്യപ്രഭാഷണം നടത്തി.  

       ചടങ്ങിനോടനുബന്ധിച്ച് ബിജു കാവിലിന്റെ നേതൃത്വത്തിൽ പാട്ടരങ്ങും കവിതാ രചന ശില്പശാലയും നടന്നു. പ്രശ്നോത്തരിയിൽ പരാജയപ്പെടുന്നവരിൽ ആണ് കൂടുതൽ പഠനം നടക്കുകയുള്ളൂ എന്നും അവരാണ് വരും മത്സരങ്ങളിൽ മുന്നേറിയിട്ടുള്ളൂ എന്നും ഉദ്ഘാടകൻ ഓർമ്മപ്പെടുത്തി. 

     എസ്.എം.സി. ചെയർമാൻ ഷിബീഷ്, എം.പി.ടി.എ. ചെയർപേഴ്സൺ ലിജി തേച്ചേരി, പ്രൈമറി സീനിയർ അസിസ്റ്റന്റ് സി. മുസ്തഫ, ഷീജിത്ത്, രഞ്ജിനി,ഷംന രാജീവൻ, സി.കെ. രാകേഷ്, ഷാജി കാവിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കൺവീനർ രാകേഷ് എം.കെ. സ്വാഗതവും ക്ലബ്ബ് ചെയർ പേഴ്സൺ നൂർജഹാൻ നന്ദിയും അറിയിച്ചു.

NDR News
15 Jul 2024 03:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents