മജീദും സുഹറയും വേദിയിലെത്തി; കൂത്താളി എ.എം.എൽ.പി. സ്കൂളിൽ ബഷീർ അനുസ്മരണം
ഹെഡ്മിസ്ട്രസ് ജിഷ വി.സി. ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂൾ ബേപ്പൂർ സുൽത്താന്റെ ഓർമ്മ പുതുക്കി വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ, അബ്ദുൽ ഖാദർ, സുഹറ, മജീദ്, ബേപ്പൂർ സുൽത്താന്റെ ഭാര്യ ഫാബി ബഷീർ, പിതാവ് കായ് അബ്ദുറഹിമാൻ, മാതാവ് കുഞ്ഞാത്തമ്മ, മതിലുകൾ എന്ന നോവലിലെ നാരായണി എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും വേഷപ്പകർച്ച നൽകുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകപ്രദർശനവും ഉണ്ടായിരുന്നു പരിപാടി ഹെഡ്മിസ്ട്രസ് ജിഷ വി.സി. ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ബിനീഷ് ബി.ബി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി