headerlogo
education

ചക്കവിഭവങ്ങൾ ഒരുക്കി കായണ്ണ ഗവ. യു.പി. സ്കൂളിലെ ജൈവ വൈവിധ്യ ക്ലബ്‌ അംഗങ്ങൾ

ലോക ചക്ക ദിനത്തിൽ കെ.വി.സി. ഗോപി ചക്കയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു

 ചക്കവിഭവങ്ങൾ ഒരുക്കി കായണ്ണ ഗവ. യു.പി. സ്കൂളിലെ ജൈവ വൈവിധ്യ ക്ലബ്‌ അംഗങ്ങൾ
avatar image

NDR News

06 Jul 2024 07:36 PM

കായണ്ണ: പുതുതലമുറയ്ക്ക് ചക്കയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വേണ്ടി ലോക ചക്ക ദിനത്തിൽ കായണ്ണ ഗവ. യു.പി. സ്കൂളിലെ ജൈവ വൈവിധ്യ ക്ലബ് അംഗങ്ങൾ ചക്ക കൊണ്ട് വിവിധതരം വിഭവങ്ങൾ ഒരുക്കി. ചക്ക പായസം, ചക്ക മിക്സ്ചർ, ചക്ക ബജി, ചക്ക വട തുടങ്ങി രുചികരമായ വ്യത്യസ്തതരം വിഭവങ്ങൾ തയ്യാറാക്കി. 

      കെ.വി.സി. ഗോപി ചക്കയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. കോഡിനേറ്റർ ഇ.കെ. സുരേഷ് നേതൃത്വം നൽകി. പ്രധാനാദ്ധ്യാപിക പ്രേമ എൻ.വി., സുരേഷ് ഇ.കെ., ഐശ്വര്യ പി.സി., ശ്രീജേഷ് പി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

NDR News
06 Jul 2024 07:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents