headerlogo
education

അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം പദ്ധതിക്ക് തുടക്കം

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ ഉദ്ഘാടനം നിർവഹിച്ചു

 അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം പദ്ധതിക്ക് തുടക്കം
avatar image

NDR News

03 Jul 2024 09:53 PM

അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം പദ്ധതി ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. 

     പ്രശസ്ത മോട്ടിവേറ്റർ ഡോ. ശശികുമാർ പുറമേരി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ അരിക്കുളംഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി. നജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

      നാസർ അബ്ദുറഹ്മാൻ കെ.പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാകേഷ് കുമാർ നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് ശശി ഊട്ടേരി, സി.എം. ഷിജു, സുബൈർ ഇ. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

NDR News
03 Jul 2024 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents