കൂത്താളി എ.എം.എൽ.പി. സ്കൂളിൽ അലിഫ് അറബിക് ക്ലബ് രൂപീകരിച്ചു
ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ആയിഷ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കല്ലൂർ കൂത്താളി എ.എം.എൽ.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ് കൂത്താളി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ആയിഷ ഉദ്ഘാടനം ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് അലിഫ് അറബിക് ക്ലബ്ബ് പുറത്തിറക്കിയ മാഗസിൻ പ്രകാശനവും ആയിഷ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ജിഷ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് സജീവൻ ടി., വിദ്യാരംഗം കൺവീനർ ബിനീഷ്, സുബൈദ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ടി. സൗദ സ്വാഗതവും അറബിക് ക്ലബ്ബ് കൺവീനർ ലാഹിക്ക് തച്ചോളി നന്ദിയും പറഞ്ഞു.