വിദ്യാർത്ഥികൾ നന്മയുടെ വാഹകരാവണം; പി.പി. നിഷ
കുറ്റ്യാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.പി. നിഷ ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: പരീക്ഷയിൽ ഉന്നത വിജയം നേടിയവർ പഠനത്തിൽ മാത്രമല്ല, നാടിനെ നേരിലേക്ക് നയിക്കുന്ന നന്മയുടെ വാഹകർ കൂടിയാവണമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.പി. നിഷ പറഞ്ഞു. കുറ്റ്യാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പി.ടി.എ. പ്രസിഡൻ്റ് വി.വി. അനസ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ എ.ഇ.ഒ. പി.എം. അബ്ദുറഹിമാൻ, പ്രിൻസിപ്പാൾ ഡോ. അൻവർ ഷമീം സെഡ്.എ., എസ്.എം.സി. ചെയർമാൻ റഫീഖ് വി.കെ., നാസർ തയ്യുള്ളതിൽ, ഫിർദൗസ്, എൻ. ശശി, പി.കെ. സുനിത, ഒ. മാഷിദ, വിജയൻ പി.ടി., കെ. ഹാരിസ്, നഷ്മ, മജീദ് ചാലിക്കര, എ.എം. മോഹനൻ, ബൈജു കരണ്ടോട്, ശാക്കിർ കടമേരി, ഖാലിദ് വാണിമേൽ, കെ.എ. രേഖ തുടങ്ങിയവർ സംസാരിച്ചു.