മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരുടെ ഫോട്ടോ അനാച്ഛാദനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവുന്തറ ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ നാല്പതോളം സാഹിത്യ നായകന്മാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൽ.എസ്.എസ്. വിജയികൾക്കുള്ള അനുമോദനവും വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരവിതരണവും നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അനിതകുമാരി ഇസ്മയിൽ പി.പി. സ്വാതി ശബ്നം, പദ്മനാഭൻ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ നേദ്യ സ്വാഗതവും നവാൽ സെമീർ നന്ദിയും പറഞ്ഞു.