ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്
ഒഴിവുകളെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാം

ചേളന്നൂർ: ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. മാനേജ്മെൻ്റ് ക്വാട്ടയിലാണ് സീറ്റ് ഒഴിവ്.
ബി.എസ്.സി. ഫിസിക്സ്, കെമിസ്ട്രി, ബി.എ. ഇംഗ്ലീഷ്, ബി.ബി.എ., ബി.കോം. ഫിനാൻസ്, സി.എ., എം.എ. ഇംഗ്ലീഷ്, എം.കോം, എന്നീ വിഷയങ്ങളിൽ ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 70126 63003