പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം ആചരിച്ചു
കവി സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വാസിതം 2024-25 എന്ന് പേരിട്ട പരിപാടി കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് മലയാള അദ്ധ്യാപകനായ ബിഞ്ജുഷ് നന്ദി പറഞ്ഞു.
വായനയുടെ പ്രാധാന്യവും പി.എൻ. പണിക്കരുടെ സംഭാവനകളും കുട്ടികൾ അസംബ്ലിയിൽ പങ്കുവെച്ചു. വാരാചരണത്തിൻ്റെ ഭാഗമായി പ്രാദേശിക എഴുത്തുകാരുമായുള്ള സംവാദവും പരിപാടിയെ വ്യത്യസ്തമാക്കി.