headerlogo
education

വായനാദിനത്തിൽ മുഹമ്മദ് നാസിമിന്റെ വീട്ടിലെത്തി ജി.എം.യു.പി. സ്കൂൾ വേളൂരിലെ ചങ്ങാതിക്കൂട്ടം

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു

 വായനാദിനത്തിൽ മുഹമ്മദ് നാസിമിന്റെ വീട്ടിലെത്തി ജി.എം.യു.പി. സ്കൂൾ വേളൂരിലെ ചങ്ങാതിക്കൂട്ടം
avatar image

NDR News

20 Jun 2024 02:49 PM

അത്തോളി: ജൂൺ 19 വായനാദിനത്തിൻ്റെ ഭാഗമായി ജി.എം.യു.പി. സ്കൂൾ വേളൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ബി.ആർ.സി. പന്തലായനിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിച്ചു വരുന്നതുമായ മുഹമ്മദ് നാസിമിന്റെ വീട്ടിൽ പുസ്തകങ്ങളുമായി സഹപാഠികളായ ചങ്ങാതിക്കൂട്ടം എത്തി.

     സമഗ്ര ശിക്ഷാ കേരളയുടെ പ്രധാന ഇൻ്റർവെൻഷൻ ആയ ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി നടക്കുന്ന ഒരു പ്രധാന പദ്ധതിയാണ് 'പുസ്തക ചങ്ങാതി'. ആയിരം സുഹൃത്തുക്കൾക്കൊപ്പമാണ് ഒരു പുസ്തകം. സുഹൃത്തുക്കളും പുസ്തകവും ഒരുമിച്ചെത്തിയത് മുഹമ്മദ് നാസിമിന് ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങളായി. 

      പന്തലായനി ബി.ആർ.സിയിലെ ബി.പി.സി. ദീപ്തി ഇ.പി. അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ദീപ്തി ഇ.പി. രചിച്ച് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ച 'ദേവൂട്ടി' എന്ന പുസ്തകം നാസിമിന് സമ്മാനിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

      അത്തോളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത എ.എം., ക്ലാസ് അദ്ധ്യാപകൻ സുഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.എം.യു.പി. വേളൂർ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ജ്യോതിഷ എം.കെ. നന്ദിയും പറഞ്ഞു.

NDR News
20 Jun 2024 02:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents