headerlogo
education

എൻ.എം. മൂസകോയ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പി.ടി.എ. പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു

 എൻ.എം. മൂസകോയ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
avatar image

NDR News

20 Jun 2024 02:15 PM

പയ്യോളി: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ മാസ്റ്റർക്ക് പി.ടി.എ. കമ്മിറ്റി യാത്രയയപ്പ് നൽകി. പി.ടി.എ. പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. 

       ഡൈപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ആബിദ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. രഞ്ജിത്ത്, രാജീവൻ സി., യു.കെ. അനിത, രാജേഷ് കളരിയുള്ളതിൽ, സി. മോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.ടി.എയുടെ ഉപഹാരവും അംഗങ്ങൾ ചേർന്ന് സമർപ്പിച്ചു.

NDR News
20 Jun 2024 02:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents