headerlogo
education

വായന ദിനത്തിൽ പുസ്തകങ്ങളുമായി വീട്ടിലെത്തി കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. വിദ്യാർത്ഥികൾ

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു

 വായന ദിനത്തിൽ പുസ്തകങ്ങളുമായി വീട്ടിലെത്തി കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. വിദ്യാർത്ഥികൾ
avatar image

NDR News

19 Jun 2024 08:24 PM

കൊയിലാണ്ടി: വായന ദിനത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിൽ താമസിക്കുന്ന ബി.ആർ.സി. പന്തലായനിയിലുള്ള കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റ് പരിമിതികൾ കാരണം വിദ്യാലയങ്ങളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികളുടെ വീട്ടിൽ പുസ്തകങ്ങളുമായി എത്തി. ചടങ്ങിൻ്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പുസ്തങ്ങൾ മിൻഹ ഹനാന് സമ്മാനിച്ചു കൊണ്ട് നിർവഹിച്ചു.

      സമഗ്ര ശിക്ഷ കേരള ഭിന്ന ശേഷിയുള്ള കുട്ടികളുടെ സമഗ്ര വികാസത്തിനായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. അതിൽ എടുത്തു പറയാവുന്ന ഒന്നാണ് പുസ്തക ചങ്ങാതി. കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച് സംസ്ഥാനം ഒന്നാകെ നെഞ്ചോട് ചേർത്ത പരിപാടിയാണിത്. 

      കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. അദ്ധ്യാപിക എൻ. അഖില അദ്ധ്യക്ഷത വഹിച്ചു. മുൻ സ്കൗട്ട് അദ്ധ്യാപകനായ ശ്രീധരൻ മുഖ്യാതിഥിയായി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി. സിൽജ സ്വാഗതവും സൻസീറ എൻ.പി. നന്ദിയും പറഞ്ഞു.

NDR News
19 Jun 2024 08:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents