headerlogo
education

പേരാമ്പ്ര, ഒലീവ് പബ്ലിക്ക് സകൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യ പ്രവർത്തകൻ, കൗൺസിലർ, തണൽ പ്രസ്ഥാനത്തിൻ്റെ തലവനുമായ ബൈജു ആയടത്തിൽ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു

 പേരാമ്പ്ര, ഒലീവ് പബ്ലിക്ക് സകൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടി സംഘടിപ്പിച്ചു
avatar image

NDR News

08 Jun 2024 11:31 AM

പേരാമ്പ്ര: ഒലീവ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ കൈ പിടിച്ചെത്തിയ കുരുന്നുകൾ അധ്യാപകരൊരുക്കിയ ക്യാൻവാസിൽ വർണ്ണ മുദ്ര ചാർത്തി. സമ്മാനങ്ങളായി സ്കൂളിൽ തങ്ങൾക്കായി ഒരുക്കി വെച്ച പുത്തൻ കളിപ്പാട്ടങ്ങൾ, പുസ്തങ്ങൾ, പിന്നെ പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികളുടെ മനസ്സിലും, കണ്ണിലും പുതിയ വർണ്ണോത്സവം തീർക്കുന്ന വിധത്തിലായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 

    സാമൂഹ്യ പ്രവർത്തകൻ, കൗൺസിലർ, തണൽ പ്രസ്ഥാനത്തിൻ്റെ തലവനുമായ ബൈജു ആയടത്തിൽ രക്ഷിതാക്കൾക്കായി കുട്ടികളുടെ മാനസിക വളർച്ചയിലും പഠനപുരോഗതിയിലും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ക്ലാസെടുത്തു. പ്രിൻസിപ്പാൾ കെ.വി. ജോർജ് മാറിയ ശിശു സൗഹൃദ വിദ്യാലയന്തരീക്ഷത്തെക്കുറിച്ചും പുതിയ വിദ്യാർത്ഥി കേന്ദ്രീകൃതപഠന സമ്പ്രദായത്തെക്കുറിച്ചും അറിവു പകർന്നു. 

        സ്കൂൾ മാനേജർ പി.ടി. അബ്ദുൾമജീദ്, ഹിമ ചാരിറ്റബിൾ ജനറൽ സെക്രട്ടറി ഡോക്ടർ പി.ടി. അബ്ദുൾ അസീസ്, വൈസ് പ്രസിഡൻ്റ് തറുവൈ ഹാജി, ട്രസ്റ്റ് മെമ്പർമാരായ ലത്തീഫ്. കെ.എ., അബ്ദുറഹ്മാൻ പി.ടി., സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുറഹ്മാൻ എ. എന്നിവർ സംസാരിച്ചു. അക്കാഡമിക് കോർഡിനേറ്റർ ബിനീഷ് പി.സി. സ്വാഗതവും ലിന ഓ.സി. നന്ദിയും പറഞ്ഞു.

NDR News
08 Jun 2024 11:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents