headerlogo
education

പരിസ്ഥിതി ദിനത്തിൽ ചെടികൾ വിതരണം ചെയ്ത് മാതൃകയായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.എസ്.എസ്. വളണ്ടിയർമാർ

ദത്തുഗ്രാമമായ ഏഴാം വാർഡിലെ എല്ലാ വീടുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു

 പരിസ്ഥിതി ദിനത്തിൽ ചെടികൾ വിതരണം ചെയ്ത് മാതൃകയായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.എസ്.എസ്. വളണ്ടിയർമാർ
avatar image

NDR News

05 Jun 2024 07:22 PM

നടുവണ്ണൂർ: ഭൂപുനഃസ്ഥാപനവും മരുവത്ക്കരണം, വരൾച്ച എന്നിവ തടയുക എന്നതും ലക്ഷ്യമിട്ടുകൊണ്ട് 2024 ൽ ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 500 ഓളം ചെടികൾ വിതരണം ചെയ്തുകൊണ്ട് മാതൃകയായി എൻ.എസ്.എസ്. വളണ്ടിയർമാർ. സംസ്ഥാനത്തെമ്പാടും നടക്കുന്ന പദ്ധതിയുടെ ഭാഗമായി കൊണ്ട് ദത്തുഗ്രാമമായ ഏഴാം വാർഡിലെ എല്ലാ വീടുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ഭൂപുനഃസ്ഥാപനത്തിന് തങ്ങൾക്കാവുന്നത് ചെയ്യുക എന്ന ധാർമിക ഉത്തരവാദിത്വം നിറവേറ്റിയിരിക്കുകയാണ് നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ. 

       ജൂൺ 5 രാവിലെ 10 മണിയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദാമോദരൻ, വാർഡ് മെമ്പർ സുരേന്ദ്രൻ, പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അബ്ദുൽ മജീദിൻ്റെ വീട്ടിൽ നിന്നും ആരംഭിച്ച വൃക്ഷത്തൈ വിതരണം അമ്പതോളം എൻ.എസ്.എസ്. വളണ്ടിയർമാരുടെ പങ്കളിതത്തിൽ ഉച്ചയോടെ പൂർത്തിയായി.

      വിദ്യാർത്ഥികളിൽ നിന്നും ഇത്തരം പ്രതീക്ഷ ഉണർത്തുന്ന പ്രവൃത്തികൾ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നടുവണ്ണൂർ പഞ്ചായത്തിലെ ഏഴാം വാർഡ് നിവാസികൾ.

NDR News
05 Jun 2024 07:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents