headerlogo
education

കുഞ്ഞു മനസ്സുകളുമായി കൈകോർത്ത് കെ.എസ്.എസ്.പി.യു. ലോക പരിസ്ഥിതി ദിനാചരണം നടത്തി

തിക്കോടി മാപ്പിള എൽ.പി. സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്

 കുഞ്ഞു മനസ്സുകളുമായി കൈകോർത്ത്  കെ.എസ്.എസ്.പി.യു. ലോക പരിസ്ഥിതി ദിനാചരണം നടത്തി
avatar image

NDR News

05 Jun 2024 07:46 PM

തിക്കോടി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞു മനസ്സുകളിൽ പകർന്നു നൽകുന്ന തരത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി. തിക്കോടി മാപ്പിള എൽ.പി. സ്കൂളിലെ കുഞ്ഞുമക്കളെയും അദ്ധ്യാപകരെയും ഇഴ ചേർത്തുകൊണ്ടാണ് സ്കൂൾ പരിസരത്ത് മാവിൻ തൈ നട്ട് ദിനാചരണം നടത്തിയത്. 

       തുടർന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇബ്രാഹിം തിക്കോടി, കെ. പത്മനാഭൻ, ബാബു പടിക്കൽ, സരോജിനി എൻ.കെ., പി. പത്മിനി, ബാലൻ ചോലയിൽ, ബാലൻ കേളോത്ത്, മോഹനൻ പുല്പാണ്ടി എന്നിവർ കുട്ടികളോട് സംസാരിച്ചു. 

      ബാബു സരയു അദ്ധ്യക്ഷത വഹിച്ചു. ഗോപാലൻ വി.ടി. സ്വാഗതം പറഞ്ഞു. കുട്ടികളുടെ ഇടപഴകലും താത്പര്യവും ഏറെ ശ്രദ്ധേയമായിരുന്നു.

NDR News
05 Jun 2024 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents