headerlogo
education

സമഗ്ര ശിക്ഷ കേരളം ബി.ആർ.സി. പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു

മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു

 സമഗ്ര ശിക്ഷ കേരളം ബി.ആർ.സി. പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു
avatar image

NDR News

05 Jun 2024 08:10 PM

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം ബി.ആർ.സി. പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന അലൻ ദേവിന്റെ വീട്ടിൽ വൃക്ഷത്തൈ വച്ചുകൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

      കുറുവങ്ങാട് ആണേലക്കടവിലെ വീട്ടിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി. പന്തലായിനി ബി.ആർ.സി. ബി.പി.സി. ഇ.പി. ദീപ്തി സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സിനിഷ നന്ദിയും പറഞ്ഞു.

      മുനിസിപ്പാലിറ്റി കൗൺസിലർമാരായ ബിന്ദു പി.ബി., ആർ.കെ. കുമാരൻ, സുരേന്ദ്രൻ പി.ടി., സി.പി. ആനന്ദൻ, സിനില, ക്ലസ്റ്റർ കോഡിനേറ്റർ ജാബിർ, അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

NDR News
05 Jun 2024 08:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents