headerlogo
education

മായാജാല കാഴ്ച്ചയൊരുക്കി കീഴരിയൂർ വെസ്റ്റ് എം.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു

 മായാജാല കാഴ്ച്ചയൊരുക്കി കീഴരിയൂർ വെസ്റ്റ് എം.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം
avatar image

NDR News

03 Jun 2024 09:04 PM

കീഴരിയൂർ: കീഴരിയൂർ വെസ്റ്റ് എം.എൽ.പി. സ്കൂളിൽ വർണ്ണാഭമായി തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഐ. സജീവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. അബ്ദുൽ സത്താൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

      മജീഷ്യനും ആക്ടറുമായ അഖിൽ തിരുവോട് മുഖ്യാതിഥിയായി. സ്കൂൾ മേനേജർ അത്യാറ്റിൽ ജാഫർ, ദൃശ്യദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. വർണ്ണ ബലൂണും അലങ്കാരത്തോപ്പിയും അണിയിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെ സ്കൂൾ പ്രധാനദ്ധ്യാപിക നസീമ എം.പി. സ്വീകരിച്ചു. തുടർന്ന് പഠനോപകരണ വിതരണവും നടത്തി. 

      പിന്നീട് മുഖ്യാതിഥിയായി എത്തിയ അഖിൽ തിരുവോട് മായാജാലത്തിന് മാന്ത്രിക കാഴ്ച ഒരുക്കി കുഞ്ഞുങ്ങളിൽ വിസ്മയം തീർത്തു. ചടങ്ങിൽ "രക്ഷാകർതൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ നാഫില ആർ.എം. ക്ലാസ് എടുത്തു. സ്കൂൾ പ്രധാന അധ്യാപിക നസീമ എം.പി. സ്വാഗതവും പി.ടി. ഷാഫി നന്ദിയും പറഞ്ഞു.

NDR News
03 Jun 2024 09:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents