ജൈവ വൈവിധ്യ ദിനത്തിൽ പ്രകൃതി തൊട്ടറിയാൻ കാട് യാത്രയുമായി മലയാളം അദ്ധ്യാപകർ
താമരശ്ശേരിയിൽ നടക്കുന്ന അദ്ധ്യാപക പരിശീലനത്തിൻ്റെ ഭാഗമായാണ് യാത്ര
താമരശ്ശേരി: ജൈവ വൈവിധ്യ ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് കാട് യാത്രയുമായി മലയാളം അദ്ധ്യാപകർ. താമരശ്ശേരിയിൽ നടക്കുന്ന അവധിക്കാല അദ്ധ്യാപക പരിശീലനത്തിൻ്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്. മാറിയ പാഠപുസ്തകത്തിൽ പാരസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പാഠഭാഗങ്ങളുണ്ട്. പരിസ്ഥിതിയ ചർച്ചകളും ഫീൽഡു ട്രിപ്പുകളും അധ്യാപക പരിശീലന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴ കാക്കവയലിലെ വനപർവ്വത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.
വിദ്യാരംഗം അവാർഡ് ജേതാവ് വി.എം. അഷറഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. റസാക്ക് മാലോറം മുഖ്യപ്രഭാഷണം നടത്തി. വി. സുധേഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. നൗഷാദ്, കെ. അജയൻ, കെ. സജിലാൽ, റംഷാദ് മണാട്ട്, കെ. നിഷിത കുമാരി എന്നിവർ സംസാരിച്ചു.
പ്രകൃതിയെ തൊട്ടറിഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി ക്ലാസ് തലത്തിൽ കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും ഇത്തരം യാത്രകൾ സ്കൂളുകളിൽ നിന്ന് സംഘടിപ്പിക്കാനും അധ്യാപകരുടെ യാത്ര ഉപകരിച്ചു. മലയാളം അധ്യാപക പരിശീലനത്തിലെ രണ്ടാം ബാച്ചിലെ അറുപത്തിഅഞ്ച് അദ്ധ്യാപകരാണ് യാത്രയിൽ പങ്കെടുത്തത്.