headerlogo
education

കെ.പി.എം.എസ്.എം. ഹൈസ്കൂളിൽ 'വിജയാരവം24' സംഘടിപ്പിച്ചു

മാനേജ്മെന്റ് കമ്മിറ്റി മെമ്പർ ഫൈസൽ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു

 കെ.പി.എം.എസ്.എം. ഹൈസ്കൂളിൽ 'വിജയാരവം24' സംഘടിപ്പിച്ചു
avatar image

NDR News

10 May 2024 09:39 AM

അരിക്കുളം: എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 229 കുട്ടികളും വിജയിക്കുകയും 40 പേർ മുഴുവൻ വിഷയങ്ങളിലും 15 പേർ 9 വിഷയങ്ങളിലും 12 പേർ 8 വിഷയങ്ങളിലും എ പ്ലസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്  കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. അരിക്കുളം. 

     നൂതനമായ പല പഠന പ്രവർത്തനങ്ങൾ ഉൾപ്പെടെ കൃത്യമായ ആസൂത്രണത്തോടെ പഠന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയതാണ് ഈ വിജയത്തിന് അടിസ്ഥാനം. ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ധ്യാപകരുടെ സമർപ്പണമാണ് കാര്യങ്ങളെ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞത്. 

      സ്കൂളിൽ നടന്ന "വിജയാരവം24"ൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും വിജയാഘോഷത്തെ മനോഹരമാക്കി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മെഡൽ നൽകിയും മധുരം നൽകിയും ആദരിച്ചു. ചടങ്ങിന് വിജയോത്സവം കൺവീനർ ഷഫീഖ് സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് കമ്മിറ്റി മെമ്പർ ഫൈസൽ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. 

      ഹെഡ് മാസ്റ്റർ കെ.പി. അബ്ദുറഹ്മാൻ, ബീരാൻ ഹാജി, സുബൈർ ഇ., ഷഫീഖ് അലി, ഹാരിസ് ഒ.കെ., ഷാജി വി.സി., അസീസ് പി.കെ., അഷറഫ് പുളിയനാട്, ശശി ഊട്ടേരി, ആരിഫ് സഖാഫി, എ.കെ.എൻ. അടിയോടി, ഗഫൂർ എലങ്കമൽ, ഷിജു സി.എം., സജ്ജാദ് എം.പി., അനസ് ടി.കെ., രാഗേഷ് കെ., മുനീർ പി., അഖില, സീനത്ത്, സംഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NDR News
10 May 2024 09:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents