നൂറ് ശതമാനം വിജയം ആവർത്തിച്ച് വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ
102 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് ഫുൾ എ പ്ലസ്
നടുവണ്ണൂർ: എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ടാം വർഷവും 100 ശതമാനം വിജയവും ഇരട്ടി എ പ്ലസും വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ. 102 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് ഫുൾ എ പ്ലസും, 9 പേർക്ക് 9 വിഷയത്തിൽ എ പ്ലസും ലഭിച്ചു. എ പ്ലസ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെൻ്റ് ഭാരവാഹികളും സ്കൂളിലെത്തി സന്തോഷം പങ്കുവെച്ചു.
പ്രഥമാദ്ധ്യാപിക ടി. ബീന വിദ്യാർത്ഥികൾക്ക് ലഡു വിതരണം ചെയ്തു. മാനേജർ ഒ.എം. കൃഷ്ണകുമാർ, പ്രസിഡൻ്റ് സി.കെ. അശോകൻ, സെക്രട്ടറി വി.പി. ഗോവിന്ദൻ കുട്ടി, സീനിയർ അസിസ്റ്റൻ്റ് കെ.സി. പ്രസി, എൻ. ശിവദാസൻ, ജി. ജിതേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി എം.ആർ. സ്മിത, കെ.പി. ബിന്ദു, ജി. ജിത, ബിയേഷ് തിരുവോട്, ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.