headerlogo
education

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

വെബ് സൈറ്റിലൂടെയും ആപ്പിലൂടെയും ഫലം അറിയാം

 എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
avatar image

NDR News

08 May 2024 08:19 AM

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ് ഇക്കുറി ഫലപ്രഖ്യാപനം. പരീക്ഷകൾ പൂർത്തിയായി 43-ാം ദിനമാണ് ഫലം പുറത്തുവരുന്നത്. 

       www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഫലം ലഭ്യമാകും.

      99.70 ശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയം. 4,27,105 വിദ്യാർഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എസ്.എസ്.എൽ.സി./ ഹയർ സെക്കന്ററി/ വി.എച്ച്.എസ്.ഇ. ഫലങ്ങളറിയാൻ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. 

NDR News
08 May 2024 08:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents