headerlogo
education

എൻ.എം.എം.എസ്. വിജയികളെ നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. അനുമോദിച്ചു

എസ്.എം.സി. ചെയർമാൻ ഷിബീഷ് നടുവണ്ണൂർ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു

 എൻ.എം.എം.എസ്. വിജയികളെ നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. അനുമോദിച്ചു
avatar image

NDR News

01 May 2024 08:10 PM

നടുവണ്ണൂർ: 2023-24 വർഷത്തെ എൻ.എം.എം.എസ്. പരീക്ഷയിൽ ജില്ലയിലെ ഏറ്റവും കൂടുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ എണ്ണത്തിൽ ഗവൺമെൻ്റ് സ്കൂൾ വിഭാഗത്തിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാമത്. ഈ വർഷത്തെ പരീക്ഷയിൽ 19 വിദ്യാർത്ഥികളാണ് 48,000 രൂപയ്ക്കുള്ള സ്കോളർഷിപ്പിന് അർഹരായത്. 156 വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയികളായി. കഴിഞ്ഞ വർഷം 12 കുട്ടികളായിരുന്നു സ്കോളർഷിപ്പിന് യോഗ്യത നേടിയിരുന്നത്.

       സ്കൂളിൽ നടന്ന അനുമോദന യോഗം എസ്.എം.സി. ചെയർമാൻ ഷിബീഷ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീജ അധ്യക്ഷയായി. ചടങ്ങിൽ എൻ.എം.എം.എസ്. ചാർജുള്ള അധ്യാപകരായ ജലീൽ, അബിത, മറ്റ് അധ്യാപകരായ സാജിദ്, സുരേഷ് ബാബു, ബൈജു, മുസ്തഫ, സുജാൽ, രാജീവൻ, എൻ.എം.എം.എസ്. സ്കൂൾ കമ്മിറ്റി ചെയർമാൻ ഹരിദാസ് തിരുവോട്, ഖജാൻജി പ്രദോഷ് നടുവണ്ണൂർ രക്ഷിതാക്കളായ ചന്ദ്രൻ നടുവണ്ണൂർ, പ്രമോദ് ഉള്ള്യേരി എന്നിവർ സംസാരിച്ചു. 

       വേദലക്ഷ്മി കെ.കെ., യൂനസ് ഹനാൻ ഹാഷിം, ദിയാ ലക്ഷ്മി വി., അയ്നുൻ ഖദീജ എം.ജെ., അദ്വൈത് പി.ബി., അനൂയചന്ദ്രൻ സി.എസ്., റോജിൻ ഘോഷ് പി.ബി., കൃഷ്ണദേവ് സി.കെ., നഹല മിന്നത്ത് സി., അടൗർ റഹ്മാൻ, തേജസ് ബാബു, ധനുജയ് ജെ.ഡി., അഥീന എസ്.ബി., സഞ്ജയ് ആർ കൃഷ്ണ, അമയ എസ്.ആർ., വൈഗാലക്ഷ്മി എസ്., ഹുമൈറ ഹനാൻ കെ.പി., അലീന കെ.എം., അനന്യ ദേവ് പി.എസ്. എന്നീ വിദ്യാർത്ഥികൾ 48,000 രൂപ സ്കോളർഷിപ്പ് നേടി. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും യോഗത്തിൽ സന്നിഹിതരായിരുന്നു. അനുമോദന യോഗത്തിന് ശേഷം മധുരവിതരണം ചെയ്യുകയുണ്ടായി.

NDR News
01 May 2024 08:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents