headerlogo
education

എസ്.എസ്.എല്‍.സി. ഫലം മെയ് 8ന്

ഹയർ സെക്കൻ്ററി, വൊക്കേഷണല്‍ ഹയർ സെക്കൻ്ററി ഫലങ്ങൾ മെയ് 9ന് പ്രഖ്യാപിക്കും

 എസ്.എസ്.എല്‍.സി. ഫലം മെയ് 8ന്
avatar image

NDR News

30 Apr 2024 04:09 PM

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഹയർ സെക്കൻ്ററി, വൊക്കേഷണല്‍ ഹയർ സെക്കൻ്ററി ഫലങ്ങൾ മെയ് 9ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണത്തെ ഫല പ്രഖ്യാപനം.

      ആകെ 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണ്ണയ ക്യാമ്പിൽ 10,863 അധ്യാപകർ പങ്കെടുത്തു. 

      ആകെ 4,41,120 വിദ്യാർത്ഥികളാണ് ഹയർ സെക്കൻ്ററി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ റഗുലർ വിഭാഗത്തിൽ 27,798 -ഉം പ്രൈവറ്റ് വിഭാഗത്തിൽ 1,502- ഉം ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 

NDR News
30 Apr 2024 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents