headerlogo
education

കാലിക്കറ്റ് എൻഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസുകൾ ഇനി ഓൺലൈനില്‍

അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും

 കാലിക്കറ്റ് എൻഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസുകൾ ഇനി ഓൺലൈനില്‍
avatar image

NDR News

23 Mar 2024 04:41 PM

കോഴിക്കോട്: കാലിക്കറ്റ് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി അധികൃതർ. അടുത്തമാസം അഞ്ചുവരെ ക്ലാസുകൾ ഓൺലൈനായി നടത്തും. അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.

   രാത്രി പതിനൊന്നുമണിക്കുശേഷം ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥി ക്ഷേമവിഭാഗം ഡീൻ ഉത്തരവിറക്കിയത്.

   അർധരാത്രിക്ക് മുൻപ് ഹോസ്റ്റലുകളിൽ പ്രവേശിക്കണമെന്നും നിർദേശിച്ചു. ഇതിനെതിരെ ഇന്നലെ എൻഐടി കവാടം ഉപരോധിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

NDR News
23 Mar 2024 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents