സാഹോദര്യവും മതമൈത്രിയും വിളിച്ചോതി ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂരിൽ ഇഫ്താർ വിരുന്ന്
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും വിളംബരമായി മാറി. ഇഫ്താർ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ഷഹർബാനു സാദത് അധ്യക്ഷത വഹിച്ചു.
എ. സഈദ് ഇഫ്താർ സന്ദേശം നൽകി. സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
യു.എം. രമേശൻ, ഇമ്പിച്ചി മൊയ്തി, സനിൽ കെ.എസ്. എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.