headerlogo
education

പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കോഴിക്കോട് വിദ്യാരംഗം അവാർഡ് പേരാമ്പ്ര ഉപജില്ലയ്ക്ക്; വി.എം. അഷറഫ് മികച്ച കോഡിനേറ്റർ

നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകനാണ് വി.എം. അഷറഫ്

 പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കോഴിക്കോട് വിദ്യാരംഗം അവാർഡ് പേരാമ്പ്ര ഉപജില്ലയ്ക്ക്; വി.എം. അഷറഫ് മികച്ച കോഡിനേറ്റർ
avatar image

NDR News

21 Mar 2024 06:49 PM

പേരാമ്പ്ര: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കോഴിക്കോടിൻ്റെ വിദ്യാരംഗം പ്രഥമ പുരസ്കാരം പേരാമ്പ്ര ഉപജില്ലയ്ക്ക്. ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്റർ അവാർഡ് പേരാമ്പ്ര ഉപജില്ലാ കോഡിനേറ്റർ വി.എം. അഷറഫിനെ തിരഞ്ഞെടുത്തു. പതിനേഴ് ഉപജില്ലയിൽ നിന്നും ജനുവരി 31 വരെ ഉപജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകിയത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ഡയറ്റ് പ്രിൻസിപ്പാൾ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് തീരുമാനിച്ചത്. 

     മികച്ച റിപ്പോർട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് (ഡി.ജി.ഇ.) കൈമാറും. വായന പോഷണ പരിപാടികൾ, വായന സദസ്സ്, അറിവരങ്ങ് അക്ഷര യാത്ര, ലൈബ്രറി പ്രവർത്തനം, പുസ്തക പയറ്റ്, സാംസ്കാരിക യാത്ര, സർഗോത്സവം, (എൽ.പി. വിഭാഗം), സെമിനാറുകൾ തുടങ്ങിയ തനത് പരിപാടികൾ ഉപജില്ല തലത്തിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകി സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഓരോ മാസവും നടത്തേണ്ട പരിപാടികളെ കുറിച്ചുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കി നൽകി. സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്ക് സമ്മാനം നൽകിയിരുന്നു.

      ഉപജില്ലയിൽ കുട്ടികളുടെ വായന ശീലം വർധിപ്പിക്കാനും സാഹിത്യാഭിരുചി വളർത്തിയെടുക്കുന്നതിനും വേണ്ടി മാതൃകാ പ്രവർത്തനനം നടത്തിയതിനുള്ള അംഗീകാരമാണ് ഉപജില്ലയ്ക്കും കോഡിനേറ്റർ വി.എം. അഷറഫ് മാസ്റ്റർക്കും ലഭിച്ചത്. നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകനായ വി.എം. അഷറഫിന് ഇത് രണ്ടാം തവണയാണ് മികച്ച കോഡിനേറ്റർ അവാർഡ് ലഭിക്കുന്നത്.

NDR News
21 Mar 2024 06:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents