നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
കലാകാരൻ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ 108-ാം വാർഷികാഘോഷം 'ധിമി ധിമി 24' സംഘടിപ്പിച്ചു. കലാകാരൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജ്ന അക്സർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ എൽ.എസ്.എസ്. വിജയികൾക്കും അൽ മാഹിർ സ്കോളർഷിപ്പ് നേടിയവർക്കും ഉപഹാരം വിതരണം ചെയ്തു. സനിൽ കെ.എസ്. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് ഷഹർബാനു സാദത്ത്, സ്കൂൾ വികസന സമിതി കൺവീനർ വീരാൻ, എം.പി.ടി.എ. പ്രസിഡൻ്റ് അശ്വതി വി.ടി., എൻ. ആലി, യൂസഫ് ഇ.എം., ഇബ്രാഹിം മണോളി, ഇമ്പിച്ചി മൊയ്തി, അഷറഫ് മണോളി, ഷൈജ മുരളി, പി. കാസിം, ശരണ്യ ബി.എസ്., റസിയ പി., അലൻ മൂൺ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.