headerlogo
education

സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം മൂല്യബോധമുള്ള വിദ്യാഭ്യാസമാണ്; കെ. മുരളീധരൻ എം.പി.

ചാവട്ട എം.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.പി. നിർവഹിച്ചു

 സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം മൂല്യബോധമുള്ള വിദ്യാഭ്യാസമാണ്; കെ. മുരളീധരൻ എം.പി.
avatar image

NDR News

09 Mar 2024 06:41 PM

മേപ്പയൂർ: സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം മൂല്യബോധമുള്ള വിദ്യാഭ്യാസം കൈവരിക്കലാണെന്ന് കെ. മുരളീധരൻ എം.പി. പുതിയ കാലത്തെ മാറ്റങ്ങൾ ഉൾകൊണ്ട് ധാർമ്മികതയും, സാക്ഷരതയും ഒരുമിച്ചുണ്ടാകുന്ന സമൂഹത്തെ വാർത്തെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാവട്ട എം.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

      പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷനായി. അൽമാഹിർ അക്കാദമിക് അവാർഡ് നേടിയ കുട്ടികളെ കെ. മുരളീധരൻ ഉപഹാരം നൽകി അനുമോദിച്ചു. കളറിംഗ് മത്സരത്തിൽ വിജയിച്ച നഴ്സറി കുട്ടികൾക്ക് രമേഷ് കാവിൽ ഉപഹാരം നൽകി. സ്കോളർഷിപ്പ് എക്സാം വിജയിച്ച നഴ്സറി കുട്ടികൾക്കും ഉപഹാരം വിതരണം ചെയ്തു.

       ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പി.ടി.എ. പ്രസിഡൻ്റ് ഇ.എം. വിനോദ്, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായി കെ. ശശിധരൻ, പി. അബ്ദുള്ള, വി. കുഞ്ഞിരാമൻ കിടാവ്, വേണുഗോപാൽ കീർത്തനം, മധു പുഴയരികത്ത്, മാനേജർ പി. കുഞ്ഞമ്മദ്, പൂർവ്വ അധ്യാപകരായ ടി. വേണു, എ.വി. നാരായണൻ, എം. അബ്ദുൽറസാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കരാട്ടെ പ്രദർശനം, ഗാനവിരുന്ന് എന്നിവയും നടന്നു. സ്കൂൾ പ്രധാന അധ്യാപിക സി.എം. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. രബിഷ നന്ദിയും പറഞ്ഞു.

NDR News
09 Mar 2024 06:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents