headerlogo
education

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

പരീക്ഷഅവസാനിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസവും കൗൺസിലിംഗ് പ്രവർത്തനം ലഭ്യമാകും

 പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

23 Feb 2024 04:09 PM

തിരുവനന്തപുരം:പരീക്ഷകൾക്ക്      മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.എസ്എസ്എൽസി, ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി.വിദ്യാർത്ഥികൾക്കും     രക്ഷകർത്താക്കൾക്കും വി ഹെൽപ്പ് എന്നപേരിലാണ് സൗജന്യ കൗൺസിലിംഗ് നൽകുന്നത്.പരീക്ഷഅവസാനിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസവും കൗൺസിലിംഗ് പ്രവർത്തനം ലഭ്യമാകും.1800 4252844 എന്ന ട്രോൾ ഫ്രീ നമ്പറിൽ കൗൺസിലിംഗ് ലഭ്യമാക്കും.

                    ഊഷ്ണ കാലത്ത് വിദ്യാർത്ഥികൾക്കാവശ്യമായ സ്വകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സ്കൂളുകൾക്ക് തുകയില്ലായ്‌മ എന്ന പ്രശ്ന‌ം ഒരു ജില്ലയിൽ നിന്നും ഇതുവരെ ഉയർന്ന് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാർത്ഥികൾക്കും   രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും.

                 നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.

NDR News
23 Feb 2024 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents