പാലച്ചുവട് സലഫി മദ്രസയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരീഷ് സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ശ്രീ ആഞ്ജനേയ ഡെൻ്റൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പാലച്ചുവട് സലഫി മദ്രസയിൽ വെച്ച് നടന്നു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരീഷ് സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. യൂണിറ്റിൻ്റെ സപ്ത ദിന ക്യാമ്പിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹൃദ്രോഗം, വൃക്കരോഗം, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ദന്തരോഗവിഭാഗം, നേത്രരോഗവിഭാഗം ഉൾപ്പെടെ പരിശോധനകൾ നടത്തി. നിരവധി പേർ പങ്കെടുത്തു.
മലബാർ മെഡിക്കൽ കോളേജ് മാർക്കറ്റിംഗ് ആൻ്റ് ബിസിനസ് മാനേജർ സന്ദീപ് ലാൽ കെ.കെ. മുഖ്യാതിഥിയായി. സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള അധ്യക്ഷനായി. മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോ. ദിനേശൻ ഇ. സ്വാഗതവും എൻ.എസ്.എസ്. സ്റ്റുഡൻ്റ് കോഡിനേറ്റർ അശ്വതി ആർ. സത്യൻ നന്ദിയും പറഞ്ഞു.
സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡൻ്റുമാരായ പി.കെ. അബ്ദുള്ള, കണ്ടോത്ത് അബൂബക്കർ ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നൗഷാദ്, സുലൈഖ വി.വി., സലഫിയ്യ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ. പി. കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.