headerlogo
education

കാവുംവട്ടം കെ.എം.യു.പി. സ്കൂളിൽ രാത്രികാല എൽ.എസ്.എസ്., യു.എസ്.എസ്. പരിശീലനത്തിന് തുടക്കം

കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ ഫാസിൽ പി.ടി. പരിപാടി ഉദ്ഘാടനം ചെയ്തു

 കാവുംവട്ടം കെ.എം.യു.പി. സ്കൂളിൽ രാത്രികാല എൽ.എസ്.എസ്., യു.എസ്.എസ്. പരിശീലനത്തിന് തുടക്കം
avatar image

NDR News

03 Feb 2024 08:48 PM

കൊയിലാണ്ടി: കാവുംവട്ടം കെ.എം.യു.പി. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് രാത്രികാല ക്ലാസുകൾ ആരംഭിച്ചു. കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ ഫാസിൽ പി.ടി. പരിപാടി ഉദ്ഘാടനം ചെയ്തു.

     പി.ടി.എ. പ്രസിഡൻ്റ് നിത ടി.ഡി. അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് കെ.സി. അസീസ്, പി.കെ. സുരേഷ് നൊച്ചാട്, മാനേജർ സമദ്, ഷൈജു, മൻസൂർ എന്നിവർ സംസാരിച്ചു.

      ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ. മനോജ് സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു. എൽ.എസ്.എസ്. പരീക്ഷ എഴുതുന്ന 28ഓളം കുട്ടികളും, യു.എസ്.എസ്. പരീക്ഷ എഴുതുന്ന 26 കുട്ടികളും ക്ലാസിൽ പങ്കെടുക്കുന്നു.

NDR News
03 Feb 2024 08:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents