headerlogo
education

വർഗീയ ചിന്താഗതികളിൽ നിന്നും കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നവരാണ് അധ്യാപകർ; കെ. മുരളീധരൻ എം.പി

മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 വർഗീയ ചിന്താഗതികളിൽ നിന്നും കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നവരാണ് അധ്യാപകർ; കെ. മുരളീധരൻ എം.പി
avatar image

അരുണിമ പേരാമ്പ്ര

19 Jan 2024 03:05 PM

മേപ്പയൂർ: ജാതി മത വർഗീയ ചിന്താഗതികൾക്കതീതമായ ശരിയായ ചിന്ത കുട്ടികൾക്ക് നൽകി അവരെ ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

       രാഷ്ട്രീയത്തിൻ്റെയും മതത്തിൻ്റെയും ഭാഷയുടെയും ദേശത്തിൻ്റെയും പേരിൽ നടത്തുന്ന വിവേചനങ്ങൾക്കെതിരെ സമാധാനത്തിൻ്റെയും, സൗഹാർദ്ദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്ന കലയാണ് അധ്യാപനമെന്ന് പ്രമുഖ സാഹിത്യകാരനും വിമർശകനുമായ പ്രൊഫ. എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. കോളേജ് ഫൈൻ ആർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതി ആർ. സത്യന് ലോഗോ കൈമാറിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ വി.പി. മുഖ്യാതിഥിയായി. 

      സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ദിനേശൻ ഇ. സ്വാഗതവും യൂണിയൻ ചെയർമാൻ നദീം ടി.ടി.കെ. നന്ദിയും പറഞ്ഞു. കണ്ടോത്ത് അബൂബക്കർ ഹാജി, സലഫിയ അസോസിയേഷൻ സെക്രട്ടറി എ.പി. അസീസ്, അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ. പി. കുഞ്ഞിമൊയ്തീൻ, യൂണിയൻ അഡ്വൈസർ റാഷിന വി. ഫൈൻ ആർട്സ് സെക്രട്ടറി അശ്വതി ആർ. സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

അരുണിമ പേരാമ്പ്ര
19 Jan 2024 03:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents