നടുവണ്ണൂർ ജി.എം.എൽ.പിയിൽ ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എം.എൽ.പി. സ്കൂളിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
അഫ്സൽ ബാബു കെ. റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജലീൽ എം.കെ., പി.ടി.എ. പ്രസിഡൻ്റ് ഷഹർബാനു സാദത്ത്, സ്കൂൾ വികസന സമിതി കൺവീനർ പി. വീരാൻ, എൻ. ആലി, സത്യൻ കുളിയാ പൊയിൽ, ഇബ്രാഹിം മാസ്റ്റർ മണോളി, ആനന്ദൻ കൂന്തിലോട്ട്, ടി. പക്കർ, യു.എം. രമേശൻ, ഷൈജ മുരളി, മുഹമ്മദലി ചാത്തോത്ത്, സന്തോഷ് ഒതയോത്ത്, മുബീർ കെ., സനിൽ കെ.എസ്., അലൻ മൂൺ എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി ശില്പശാലയിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലൻ മൂൺ, ആയിഷ ഷിഹ എന്നിവർക്കുള്ള ഉപഹാരവും എംഎൽഎ നൽകി. വാർഡ് മെമ്പർ സജ്ന അക്സർ സ്വാഗതവും ഹെഡ്മിസ്ട്രസ് സിന്ധു എം.കെ. നന്ദിയും പറഞ്ഞു.