headerlogo
education

'ഒപ്പം' തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്നേഹസംവാദം ശ്രദ്ധേയമായി

കൊയിലാണ്ടി മാപ്പിള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്‌. ക്യാമ്പിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്

 'ഒപ്പം' തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്നേഹസംവാദം ശ്രദ്ധേയമായി
avatar image

NDR News

30 Dec 2023 05:03 PM

ഊരള്ളൂർ: കൊയിലാണ്ടി മാപ്പിള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്‌. യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്‌നേഹസംവാദം ശ്രദ്ധേയമായി. 

      തൊഴിലുറപ്പ്‌ അനുഭവങ്ങളെക്കുറിച്ചും അത് ജീവിതത്തിൽ വരുത്തിയ പരിവർത്തനങ്ങളെക്കുറിച്ചും വളണ്ടിയർമാരുമായി അവർ സംവദിച്ചു. തൊഴിലുറപ്പ് മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ആശങ്കയും അവർ പ്രകടിപ്പിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് സരസമായ ഭാഷയിൽ മറുപടി നൽകി. 

      പ്രോഗ്രാം ഓഫീസർ വി.പി. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. മേറ്റ് ഇന്ദിര, നാരായണി, ജമീല, മോളി എന്നിവർ സംസാരിച്ചു. പി.ടി.എ. മെമ്പർ മുഹമ്മദലി സമാപനം നിർവഹിച്ചു.

NDR News
30 Dec 2023 05:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents