headerlogo
education

സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

പ്രഥമശുശ്രൂഷയിലും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിലും പരിശീലനം

 സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
avatar image

NDR News

29 Dec 2023 04:47 PM

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ. എസ്.എസ്. സ്പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാം രാമല്ലൂർ എൽ.പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി സന്നദ്ധം എന്ന പരിപാടിയിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു.

       പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. റഫീഖ് കാവിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് പ്രഥമ ശുശ്രൂഷയിലും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം കൊടുത്തു. നിലയത്തിലെ ഉദ്യോഗസ്ഥനായ ശ്രീ. അനീഷ് കുമാർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

         കരുണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് സെഷൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഷോബിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.

NDR News
29 Dec 2023 04:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents