headerlogo
education

വായന പുതുലഹരിയാകണം; മുഹമ്മദ് പേരാമ്പ്ര

ഊരള്ളൂർ എം.യു.പി. സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 വായന പുതുലഹരിയാകണം; മുഹമ്മദ് പേരാമ്പ്ര
avatar image

NDR News

28 Dec 2023 06:35 PM

ഊരള്ളൂർ: അറിവും തിരിച്ചറിവും നേടി മുന്നേറണമെങ്കിൽ വായന പുതുലഹരിയാകണമെന്ന് നാടകകൃത്തും പ്രഭാഷകനുമായ മുഹമ്മദ്‌ പേരാമ്പ്ര. കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ ഊരള്ളൂർ എം.യു.പി. സ്കൂളിൽ വെച്ച് നടത്തുന്ന എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

      അരിക്കുളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ, സ്റ്റാഫ് സെക്രട്ടറി വി.പി. അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു.  

      ഭാരതീയം എന്ന വിഷയത്തിൽ കെ.ടി. രാധാകൃഷണൻ ശാസ്ത്ര അവബോധ ക്ലാസ് നടത്തി. ക്യാമ്പിന്റെ ഭാഗമായി സ്നേഹാരാമം, വയോജനങ്ങളുടെ സ്നേഹ സന്ദർശനം തുടങ്ങിയ പരിപാടികൾ നടന്നു.

NDR News
28 Dec 2023 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents