സംഘനൃത്തത്തിൽ ഡബിൾ എ ഗ്രേഡിന്റെ ശോഭയിൽ കോക്കല്ലൂർ ഹയർ സെക്കന്ററി
ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് തിളക്കമേറിയ വിജയം
![സംഘനൃത്തത്തിൽ ഡബിൾ എ ഗ്രേഡിന്റെ ശോഭയിൽ കോക്കല്ലൂർ ഹയർ സെക്കന്ററി സംഘനൃത്തത്തിൽ ഡബിൾ എ ഗ്രേഡിന്റെ ശോഭയിൽ കോക്കല്ലൂർ ഹയർ സെക്കന്ററി](imglocation/upload/images/2023/Dec/2023-12-07/1701955241.webp)
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സംഘനൃത്ത അംഗങ്ങൾ. പറമ്പിന്റെ മുകൾ - കാഞ്ഞിക്കാവ് നാട്യകലാക്ഷേത്രം നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക സ്വപ്ന സതീശന്റെ ശിക്ഷണത്തിൽ വിദ്യാർത്ഥികൾ കരുത്തുറ്റ മത്സരം കാഴ്ചവെച്ചു.
ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവാംഗന എസ് ലിനീഷ്, ഗോപിക ബി.എസ്., സ്നേഹജ പി.ജെ., സയന കെ.എസ്., ഗൗരികൃഷ്ണ ജി.എസ്., അവന്തിക എം.ബി., ഗൗരി ഷിനോദ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിവേദ്യ എ.ആർ., വൈഷ്ണവി എസ്., ദേവനന്ദ ആർ., തേജാകാർത്തിക, അൻവിന്ദ എസ്., ശ്രദ്ധ ശ്രീജിത്ത്, വേദ ആർ. പ്രദീപ് എന്നിവരുമാണ് സംഘനൃത്തത്തിലെ ഇരട്ട വിജയം നേടിയത്