headerlogo
education

ജില്ലാ കലോത്സവം; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

വി.എച്ച്.എസ്.സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകം

 ജില്ലാ കലോത്സവം; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
avatar image

NDR News

06 Dec 2023 06:29 PM

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വി.എച്ച്.എസ്.സി., ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.

      ജില്ലയിൽ ഡിസംബർ 5 മുതൽ 8 വരെയാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്. 17 സബ് ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ദിവസേന പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്.

NDR News
06 Dec 2023 06:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents