headerlogo
education

ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ സൗന്ദര്യവൽക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു

 ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ സൗന്ദര്യവൽക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
avatar image

NDR News

05 Dec 2023 08:02 PM

മേപ്പയൂർ: മേപ്പയൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലാൻ ഫണ്ടിൽനിന്ന് 79 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെയും സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

      അതോടൊപ്പം എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് സ്കൂളിന് അനുവദിച്ച 15 ലക്ഷം രൂപയുടെ 30 കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ എം. സക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.എം ബാബു സ്വാഗതവും അഫ്സ ടി.എം നന്ദിയും പറഞ്ഞു. 

     വാർഡ് മെമ്പർ പി. പ്രശാന്ത്, എസ്.എം.സി. ചെയർമാൻ ഇ.കെ. ഗോപി, അഡീഷണൽ ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ അർച്ചന ആർ., പി.കെ. അനീഷ്, കീഴ്പോട്ട് പി. മൊയ്തി, ബാലൻ പുതിയോട്ടിൽ, എം.കെ. രാമചന്ദ്രൻ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, സ്കൂൾ പാർലമെന്റ് ചെയർമാൻ ധീരജ് എന്നിവർ സംസാരിച്ചു.

NDR News
05 Dec 2023 08:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents