headerlogo
education

കോഴിക്കോട് ജില്ലാ കലോത്സവം; സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി

സ്വിച്ച് ഓൺ കർമ്മം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു

 കോഴിക്കോട് ജില്ലാ കലോത്സവം; സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി
avatar image

അരുണിമ പേരാമ്പ്ര

04 Dec 2023 10:22 PM

പേരാമ്പ്ര: നവംബർ 3 മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. 

      പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കൺവീനർ വി.കെ. മുഹമ്മദ് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദൻ, പ്രിൻസിപ്പാൾ നിഷിത കെ., പി. സുനിൽകുമാർ, ആർ.കെ. മുനീർ, ടി. ജമാലുദ്ദീൻ, സാലിം നടുവണ്ണൂർ, റഷീദ് പാണ്ടിക്കോട്, സത്യൻ കടിയങ്ങാട്, ടി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

അരുണിമ പേരാമ്പ്ര
04 Dec 2023 10:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents