ജി.യു.പി.എസ്. കരുവണ്ണൂരിൽ ഏകദിന നാടക അഭിനയക്കളരി നടത്തി
നാടകകൃത്ത് പ്രദീപൻ കാവുന്തറ ഉദ്ഘാടനം ചെയ്തു

കരുവണ്ണൂർ: കരുവണ്ണൂർ ഗവ: യു.പി. സ്കൂളിൽ ഏകദിന നാടക അഭിനയ കളരി നടത്തി. നാടകകൃത്ത് പ്രദീപൻ കാവുന്തറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാജീവൻ കരുവണ്ണൂർ അധ്യക്ഷത വഹിച്ചു. നാടക ക്യാമ്പ് കെ പി സജീവൻ നയിച്ചു.
അമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് വിജയകുമാരി സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ ബിജേഷ് ചടങ്ങിൽ സംസാരിച്ചു. ആയിഷ നൗറി നന്ദി രേഖപ്പെടുത്തി.