headerlogo
education

മാലിന്യ നിക്ഷേപ കേന്ദ്രം പൂങ്കാവനമാക്കി നൊച്ചാട് ഹയർ സെക്കൻ്ററി എൻ.എസ്.എസ്. വളണ്ടിയർമാർ

കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു

 മാലിന്യ നിക്ഷേപ കേന്ദ്രം പൂങ്കാവനമാക്കി നൊച്ചാട് ഹയർ സെക്കൻ്ററി എൻ.എസ്.എസ്. വളണ്ടിയർമാർ
avatar image

NDR News

01 Dec 2023 07:02 PM

പേരാമ്പ്ര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ഗ്രാമപഞ്ചായത്തുമായും ശുചിത്വ മിഷനുമായും സഹകരിച്ച് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ കെ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. 

      കാടുപിടിച്ചതോ മാലിന്യം നിറഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഒരു സ്ഥലത്തെ, പൊതുജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും സാധിക്കുന്ന വിധത്തിൽ മനോഹര ഇടങ്ങങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. നിരന്തരം കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് മൂലം പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്ന സുഭിക്ഷയ്ക്ക് മുൻവശത്തുള്ള സ്ഥലത്താണ് നിർമ്മിച്ചത്.

      സ്ഥിരം സമിതി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാ ശങ്കർ, കെ. മധു കൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ശ്രീ ചിത്ത് എസ്., പ്രിൻസിപ്പാൾ കെ. സമീർ, പ്രധാന അധ്യാപിക ബിന്ദു എം., ശ്രീജിത്ത് പി., എ.വി. അബ്ദുള്ള, എൻ.എസ്.എസ്. ഓഫീസർ ഷോബിൻ കെ കെ, എടവന സുരേന്ദ്രൻ, എൻ ഹരിദാസൻ, എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും എൻ.എസ്.എസ്. വളണ്ടിയർ ലിൻഷ ഷെറിൻ നന്ദിയും പറഞ്ഞു.

NDR News
01 Dec 2023 07:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents