എലങ്കമൽ മദ്റസത്തുൽ ഇസ് ലാഹിൽ കായിക മേള നടത്തി
സ്റ്റേറ്റ് സ്കൂൾ കായിക മേള ജേതാവ് നിഹാൽ ഉദ്ഘാടനം ചെയ്തു
എലങ്കമൽ: കേരള മദ്റസ എജുക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്കായി നടത്തുന്ന കായികമേളയുടെ ഭാഗമായി മദ്റസത്തുൽ ഇസ്വ് ലാഹ് ഫെലിസിറ്റി സ്റ്റേഡിയത്തിൽ നടത്തിയ ട്രാക്ക് മൽസരങ്ങൾ സ്റ്റേറ്റ് സ്കൂൾ കായിക മേള ജേതാവ് നിഹാൽ ഉദ്ഘാടനം ചെയ്തു. മേനേജർ ടി. അബ്ദുല്ല മാസ്റ്റർ സന്ദേശം നൽകി.പി.ടി.എ പ്രസിഡണ്ട് റഹ്മാൻ എലങ്കമൽ അധ്യക്ഷത വഹിച്ചു .
നൗഷാദ് കെ , നാസില ടി, ആബിദ റഹ്മാൻ , ലബീബ എന്നിവർ ആശംസകളർപ്പിച്ചു. ഫിദ തസ്നീം , ഷിഫ ഫാത്തിമ, അഹ്മദ് പി.കെ, റഫീഖ് ഇ.പി, ജ അഫർ ടി.എം , എം.പി അശ്റഫ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ. മുഹമ്മദശ് റഫ് സ്വാഗതവും. എം.എം സമീർ നന്ദിയും പറഞ്ഞു.