headerlogo
education

നവംബർ 25ന് ബാലുശ്ശേരി ഗേൾസ് സ്കൂളിൽ തീരുമാനിച്ച പിഎസ്സി പരീക്ഷ സെൻറർ മാറ്റി

ഇവിടെ സെന്ററായി ലഭിച്ചവർ കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതേണ്ടത്

 നവംബർ 25ന് ബാലുശ്ശേരി ഗേൾസ് സ്കൂളിൽ തീരുമാനിച്ച പിഎസ്സി പരീക്ഷ സെൻറർ മാറ്റി
avatar image

NDR News

23 Nov 2023 12:56 PM

ബാലുശ്ശേരി: പി.എസ്.സി നവംബർ 25ന് നടത്തുന്ന പരീക്ഷയ്ക്ക് ബാലുശ്ശേരി ഗവ ഗേൾസ് എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഒഴിവാക്കി. അന്നേദിവസം ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നവകേരള സദസ്സ് നടക്കുന്നതിനാലാണ് പരീക്ഷാകേന്ദ്രം മാറ്റുന്നതെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

   പ്രസ്തുത കേന്ദ്രത്തിൻ അഡ്‌മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ ജി.എച്ച്.എസ്.എസ് കോക്കല്ലൂർ, കോക്കല്ലൂർ പി ഒ, ബാലുശ്ശേരി, കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ യെഴുതണമെന്നാണ് നിർദേശം.ബാലുശ്ശേരിയിൽ നിന്ന് കൊയിലാണ്ടി റൂട്ടിൽ മൂന്ന് കിലോമീറ്റർ ദൂരെ സംസ്ഥാന പാതയ്ക്ക് സമീപമാണ് കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.

NDR News
23 Nov 2023 12:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents