ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. വിദ്യാർത്ഥി ഋത്വിക വീണ്ടും കേരള ടീമിൽ
എസ്.ജി.എഫ്.ഐ. ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിലാണ് ഋത്വിക ഇടം നേടിയത്
പയ്യോളി: തമിഴ്നാട്ടിലെ വെല്ലൂരിൽ വെച്ച് ഡിസംബർ അവസാന വാരം നടക്കുന്ന എസ്.ജി.എഫ്.ഐ. ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിൽ ഇടം നേടി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കെ.എൻ ഋത്വിക വീണ്ടും നാടിന് അഭിമാനമായി മാറി.
സംസ്ഥാന ടീമിലേക്കുള്ള സെലക്ഷൻ ചെസ്സ് മത്സരം കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഇന്നലെയാണ് നടന്നത്. 14 ജില്ലകളിൽ നിന്നുള്ള ചാമ്പ്യൻമാരും രണ്ടാം സ്ഥാനക്കാരും മാറ്റുരച്ച മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഋത്വിക മികച്ച വിജയത്തോടെയാണ് കേരള സീനിയർ ഗേൾസ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്.